പാരിസ് ഒളിമ്ബിക്സില്‍ ഷൂട്ടിങ്ങില്‍ വീണ്ടും മെഡല്‍ നേട്ടവുമായി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്സ്ഡ് ടീമിനത്തില്‍ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്.
ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ- ലീ വുൻഹോ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ചത്. കൊറിയൻ സഖ്യത്തിനെതിരെ 16-10നാണ് ഇന്ത്യയുടെ വിജയം.
യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയാണ് മനു - സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്ക് കടന്നത്. ഇതേയിനത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്‌വാൻ - അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.
ഈ നേട്ടത്തോടെ ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം മനു ഭാക്കർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിന് സ്വന്തം.
Post a Comment