വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുത്ത് സംസ്ഥാനത്ത് 2 ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 83ഓളം പേർ മരണപ്പെട്ട പശ്ചാത്തലത്തിൽ ഇന്നും നാളെയുമാണ് സംസ്ഥാനത്ത് ദു:ഖാചരണം. നിലവിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദുരന്തമേഖലയായ മുണ്ടക്കൈയിലേക്ക് എത്താൻ സൈന്യം ഇപ്പോൾ താൽക്കാലിക പാലം നിര്‍മിക്കുകയാണ്. കൂടുതൽ സൈനികര് ദുരന്ത മേഖലയിലേക്ക് എത്തും. ആകാശമാർഗമാണ് സൈനികർ എത്തുക.
സംസ്ഥാനത്ത് ഇന്നും നാളെയും ദു:ഖാചരണം
Alakode News
0
Post a Comment