ആലക്കോട്: തേർത്തല്ലി ടൗണില്‍ അപകടഭീഷണിയുയർത്തി മരം. കാളികുളം റോഡിന്‍റെ തുടക്കത്തില്‍ പാലത്തിനോടു ചേർന്ന് നില്‍ക്കുന്ന മരം വൻ അപകട ഭീഷണി ഉയർത്തുകയാണ്.
പടർന്നു പന്തലിച്ചു നില്‍ക്കുന്ന മരത്തിന് ഒരു ഭാഗത്തേക്കു മാത്രമേ വേരുകളുള്ളൂ. ടാറിംഗ് റോഡിനോടു ചേർന്ന് നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ ഇറങ്ങി പാലത്തിന്‍റെ പാർശ്വഭിത്തിയും ഇടിയാൻ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ആഞ്ഞു വീശിയ ശക്തമായ കാറ്റില്‍ മരത്തിന്‍റെ കുറെ ഭാഗം ഒടിഞ്ഞു റോഡിലേക്കും തൊട്ടടുത്ത കെട്ടിടത്തിലേക്കും വീണിരുന്നു. നിരവധി ആളുകള്‍ തൊട്ടടുത്ത അമ്ബലത്തിലേക്കും ആശുപത്രിയിലേക്കും പോകുന്ന വഴിയാണിത്. ഉടൻ മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Post a Comment