ഷിരൂരില്‍ ഇന്ന് നിര്‍ണായകം; കാബിനില്‍ അര്‍ജുനുണ്ടോയെന്ന് ആദ്യം ഉറപ്പാക്കും

ബംഗുളൂരു: ഷിരൂരില്‍ ട്രക്കിനൊപ്പം കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ ഇന്ന് നിർണായക ദിനം. ലോറി കണ്ടെത്തിയ ഗംഗവാലി നദിയുടെ അടിത്തട്ടില്‍ ഇറങ്ങി ദൗത്യസംഘം പരിശോധന നടത്തും.
തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക. റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാല്‍ നമ്ബ്യാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുക. പരിശോധന കഴിയുന്നത് വരെ മേഖലയിലേക്ക് ആരെയും കടത്തിവിടില്ല.

രണ്ട് മണിക്കൂർ ഇടവിട്ട് ദൃശ്യങ്ങളും വിവരങ്ങളും കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകുന്നേരത്തിനുള്ളില്‍ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൂചന.

Post a Comment

Previous Post Next Post