കാല്‍നടയാത്രക്കാരന്‍റെ മരണം: രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയില്‍

ഇരിട്ടി: നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടെ കാല്‍തെറ്റി റോഡിലേക്ക് വീണ വയോധികൻ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ട് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍.
ഇടുക്കി സ്വദേശി ഗോപാലകൃഷ്ണനായിരുന്നു (65) അപകടത്തില്‍ മരിച്ചത്.

റോഡിലേക്ക് തെറിച്ചു വീണ ഗോപാലകൃഷ്ണനെ ഇടിച്ചി‌ട്ട വാഹന നിർത്താതെ പോയതിനു പിന്നാലെ മറ്റൊരു വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഈ വാഹനവും നിർത്താതെ പോകുകയായിരുന്നു. 

ഇരിട്ടി എസ്‌ഐ കെ. ഷറഫുദ്ദീന്‍റെ നേതൃത്വത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ വാഹനങ്ങള്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. 

ആറളം സ്വദേശിയുടെ നാലു ചക്ര ഓട്ടോ, അഞ്ചരക്കണ്ടി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ എന്നിവയാണ് കസ്റ്റഡിയിലുള്ളത്. ഇന്നോവ ക്രിസ്റ്റ ഇടിച്ചതിനെ തുടർന്ന് റോഡില്‍ വീണ ഗോപാലകൃഷ്ണന്‍റെ ശരീരത്തിലൂടെ നാലുചക്ര ഓട്ടോ കയറിയിറങ്ങിയെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങള്‍ ഫോറൻസിക് പരിശോധനയക്ക് വിധേയമാക്കും.

Post a Comment

Previous Post Next Post