ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഏഴിലോട് സ്വദേശിയുടെ ഒരുകോടി നഷ്ടപ്പെട്ടു

പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഏഴിലോട് സ്വദേശിക്ക് 1,00,76,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്‍റാണ് പോലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ മഹാരാഷ്‌ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്‍റ് കോര്‍പറേഷന്‍ ടീം ലീഡർ ഉദയന്‍ കേജ്രിവാളിന്‍റെ പേരില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

2024 മേയ്29 മുതല്‍ ജൂലൈ ഒന്ന് വരെയുള്ള കാലത്താണ് ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഉദയന്‍ കേജ്രിവാള്‍ അഡ്മിനായ ഡബ്ല്യുബി-12 ഏരീസ് സ്‌റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 1,00,76,000 രൂപ അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് പണം പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ചതിച്ചുവെന്നാണ് പരാതി.

Post a Comment

Previous Post Next Post