കോപ അമേരിക്കയിലെ ആദ്യ സെമിയിൽ കാനഡയെ തകർത്ത് അർജന്റീന ഫൈനലിൽ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് മെസിയും സംഘവും വിജയിച്ചത്. 22ാം മിനിറ്റിൽ അൽവാരസ് ആദ്യ ഗോൾ നേടി. 51ാം മിനിറ്റിൽ മെസിയും ലക്ഷ്യം കണ്ടു. ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ആദ്യമായി കോപയിൽ മത്സരിച്ച കാനഡ പൊരുതി നോക്കിയെങ്കിലും ഗോള്‍ നേടാനായില്ല. ഇന 2ാം സെമിയിൽ ഉറുഗ്വെ-കൊളംബിയ മത്സരത്തിൽ ജയിക്കുന്നവരുമായി അർജന്റീന ഫൈനലിൽ ഏറ്റുമുട്ടും.
യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാന്‍സിനെ തകർത്ത് സ്‌പെയ്ന്‍ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയ്‌നിന്റെ ജയം. 8ാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ ഫ്രാന്‍സ് ആദ്യം മുന്നിലെത്തി. എന്നാല്‍ 21ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. 25ാം മിനിറ്റില്‍ ഡാനി ഓല്‍മോ സ്‌പെയ്‌നിന്റെ വിജയമുറപ്പിച്ച ഗോളും നേടി. ഇംഗ്ലണ്ട്-നെതര്‍ലൻഡ് മത്സരത്തിലെ വിജയികളെ ഫൈനലിൽ സ്പാനിഷ് പട നേരിടും.
Post a Comment