ഇനി താരം നത്തോലിയാണ്; വില വെറും അമ്പത് രൂപ

കണ്ണൂർ: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ ഉയരങ്ങളിലേക്ക് കുതിച്ച മത്സ്യ വില കുറഞ്ഞ് തുടങ്ങി.
300 രൂപയ്ക്ക് മുകളില്‍ വരെയെത്തിയ മത്തി വില 200 ല്‍ എത്തി. ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില കുതിക്കാൻ കാരണമായത് 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ഇപ്പോള്‍ മല്‍സ്യത്തിൻ്റെ ലഭ്യത വർധിച്ചതോടെയാണ് മത്തി, അയല, ചെരുവ് തുടങ്ങിയ മല്‍സ്യങ്ങളുടെ വില കുറയാൻ കാരണം. 

നത്തോലിയാണ് ഇപ്പോള്‍ ജനപ്രിയമായത്. മലയോരത്തെ മല്‍സ്യവില്‍പന കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച്ച നത്തോലി വിറ്റഴിച്ചത് കിലോഗ്രാമിന് 50 രൂപക്കായിരുന്നു. വിലയിടിഞ്ഞതോടെ നത്തോലി വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു മല്‍സ്യ മാർക്കറ്റുകളില്‍.

Tweet Facebook Whatsapp Telegram

Post a Comment

Previous Post Next Post