മുന്നില്‍കാണുന്ന കുറ്റകൃത്യം ഇനി ജനം തടയും, പണിതന്നത് ആരെന്ന് അറിയാന്‍ പറ്റില്ല- ഗതാഗതമന്ത്രി

തിരുവനന്തപുരം:മുന്നില്‍ കാണുന്ന കുറ്റകൃത്യങ്ങള്‍ തടയാൻ ജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് ഗതാഗതമന്ത്രി.
ഒരു സിറ്റിസണ്‍ ആപ്പ് വരുന്നുണ്ട്. 

പരിശോധിച്ച്‌ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മോട്ടോർ വാഹനവകുപ്പ് ചലാൻ അയയ്ക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മോഡിഫൈ ചെയ്ത വാഹനങ്ങള്‍, അമിതശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍, മൂന്ന് പേര്‍ ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുക എന്നിവ ആര് തടയുമെന്നാണ് ചോദ്യം.ഇനി ജനങ്ങള്‍ തടയാന്‍ പോവുകയാണ്. 

ജനങ്ങള്‍ക്ക് ഒരു ആപ്പ് നല്‍കാന്‍ പോകുകയാണ്. ആ ആപ്പ് വഴി മുന്നില്‍ കാണുന്ന കുറ്റകൃത്യം അപ്ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അത് നമുക്ക് ലഭിക്കും.

ഇതോടെ, ആ കുറ്റകൃത്യം പരിശോധിക്കും. ആദ്യഘട്ടത്തില്‍ കുറച്ച്‌ കുറ്റകൃത്യങ്ങള്‍ മാത്രമാണ് പരിശോധിക്കുക. വാഹനത്തിന് കുറുകെ വേറെ വാഹനം നിര്‍ത്തിയിടുക, നോ പാര്‍ക്കിങ് എന്നിവയെല്ലാം പരിശോധിക്കും.

പിന്നീട്, മോട്ടോര്‍വാഹന വകുപ്പ് ചലാന്‍ അയയ്ക്കും. ഇതോടെ, വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കും. എല്ലാവർക്കും പണി കിട്ടും. ആരാണ് പണി തന്നതെന്ന് അറിയാന്‍ പറ്റില്ല.

കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയുടെ ഫലത്തെക്കുറിച്ചും മന്ത്രി വ്യക്തതവരുത്തി. കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുമ്ബോള്‍ അത് സുരക്ഷിതമാണെന്നും കൃത്യസമയം പാലിക്കുമെന്നും ബോധ്യപ്പെട്ടാല്‍ പൊതുഗതാഗത സംവിധാനത്തെ ജനങ്ങള്‍ സ്വീകരിക്കും.

കോവിഡിന് ശേഷം സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ പൊതുഗതാഗതത്തിലേക്ക് തിരികെയെത്തിക്കും.കൂടാതെ, മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തുന്നവരെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും മദ്യപിച്ച്‌ ഡ്യൂട്ടിക്കിരിക്കുന്നവരെ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുമായിരുന്നു തീരുമാനം. 

90 ദിവസം കഴിയുമ്ബോള്‍ അവരെ തിരിച്ചുകയറ്റും. അതേ ഡിപ്പോയില്‍ തന്നെ കയറ്റാനും നിര്‍ദേശം നല്‍കിയിരുന്നു. 27,000 തൊഴിലാളികളുള്ള കെ.എസ്.ആര്‍.ടി.സി.യില്‍ ഈ ശിക്ഷ ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. 

15 ആഴ്ചകള്‍ പിന്നിടുകയാണ് ഈ നടപടി ആരംഭിച്ചിട്ട്. ആരംഭത്തില്‍, ആദ്യ ആഴ്ചകളില്‍ 6-7 മരണം അപകടങ്ങളില്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. 40-48 അപകടങ്ങളും ഓരോ ദിവസവും സംഭവിച്ചിരുന്നു. 

ഇപ്പോള്‍ അത് കുറഞ്ഞ് കഴിഞ്ഞ ആഴ്ചയില്‍ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ എണ്ണം 20 ആയി കുറഞ്ഞു.

യാത്രക്കാരും റോഡില്‍ നടന്നുപോകുന്നവരും ഇപ്പോള്‍ സുരക്ഷിതരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post