കരുവൻചാൽ സ്വദേശി അമേരിക്കയിൽ നിര്യാതനായി

ആലക്കോട്: കല്ലൊടി സ്വദേശി അമേരിക്ക യിലെ ടെക്സാസിൽ നിര്യാതനായി. കല്ലൊടിയിലെ പരേതരായ കൊച്ചു പൊങ്ങനാൽ ജോസഫിന്റെയും എലിസബത്തിന്റെയും മകൻ കെ.ജെ ആന്റോയാണ് (47) നിര്യാതനായത്. ടെക്സാസിൽ വർഷങ്ങളായി ഇൻഷൂറൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.ഇന്നലെ ഇന്ത്യൻസമയം രാത്രി എട്ട് മണിയോടെ ഇവിടെ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ട ആന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. അമേരിക്കയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.സംസ്‌കാരം പിന്നീട്. ഭാര്യ: കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗം ജ്യോതി (നേഴ്സ്, അമേരിക്ക).മക്കൾ: ഗോഡ്വിൻ, ഗാഡ്വിൻ, എലിസബത്ത്, റോസ് (നാലു പേരും വിദ്യാർത്ഥികൾ, (അമേരിക്ക)

Post a Comment

Previous Post Next Post