ഗൗതം ഗംഭീറിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. BCCI സെക്രട്ടറി ജയ് ഷാ ആണ് മുഖ്യ പരിശീലകനായി നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഗൗതം എന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു. ഇത്തവണത്തെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്തയുടെ കോച്ചായിരുന്നു ഗംഭീർ.

Post a Comment

Previous Post Next Post