പയ്യാവൂർ: വയോധികയെ പുഴയില്‍ കാണാതായെന്ന സംശയത്തെ തുടർന്ന് ഇരിട്ടി ഫയര്‍ഫോഴ്‌സും പയ്യാവൂര്‍ പോലീസും നാട്ടുകാരും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പയ്യാവൂരിലെ വെമ്ബുവ കള്ളുഷാപ്പിന് സമീപത്തെ മൂലയില്‍ ജാനകിയെ (85) യാണ് ബുധനാഴ്ച ഉച്ചമുതല്‍ കാണാതായത്. മാതാവിനെ കാണാനില്ലെന്നു കാണിച്ച് മകൻ എം.വിജയനാണ് പരാതി നല്കിയത്.
സംശയത്തെ തുടർന്നാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. ഇരിട്ടി ഫയർഫോഴ്സും മുങ്ങല്‍ വിദഗ്ധരും പയ്യാവൂർ പോലീസും നാട്ടുകാരുടെ സഹകരണത്തോടെയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ രാത്രി ഏഴു വരെ വെമ്ബുവ പുഴയില്‍ പാറക്കടവ് ഭാഗം വരെ തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ഇന്നും തെരച്ചില്‍ തുടരും.
Post a Comment