ഷൊര്‍ണൂര്‍-കണ്ണൂര്‍ തീവണ്ടി മൂന്നൂമാസത്തേക്ക് നീട്ടി; പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു

കണ്ണൂർ: യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയില്‍ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്നുമാസത്തേക്കുകൂടി നീട്ടി.

ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇതു സംബന്ധിച്ച്‌ റെയില്‍വേ ഉത്തരവിറക്കി. പയ്യോളിയില്‍ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ആദ്യം ജൂലായ് രണ്ടുമുതല്‍ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങള്‍ക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഷൊർണൂരേക്കും സർവീസ് നടത്തും. 

വണ്ടി കാസർകോടേക്ക് നീട്ടണമെന്നതും സർവീസ് ആഴ്ചയില്‍ ആറുദിവസമാക്കണമെന്നും പരിഗണിച്ചിട്ടില്ല. എം.പി.മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഡോ. വി. ശിവദാസൻ എന്നിവർ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഇതു സംബന്ധിച്ച്‌ കത്ത് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post