ജില്ലയിൽ കെഎസ്‌ഇബിക്ക് ഒരുകോടിയുടെ നഷ്ടം


കണ്ണൂർ: ജില്ലയില്‍ ഇന്നലെ വീശിയടിച്ച കാറ്റില്‍ കെഎസ്‌ഇബിക്ക് കനത്ത നാശനഷ്ടം. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതർ പറയുന്നത്.
മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

ശ്രീകണ്ഠാപുരം, പയ്യാവൂർ, ചെന്പേരി, ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ, ആലക്കോട്, ചപ്പാരപ്പടവ്, അരങ്ങം, കാർത്തികപുരം, തളിപ്പറന്പ്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഏകദേശം 65 ലക്ഷത്തോളം നാശനഷ്ടമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായത്. 

കണ്ണൂർ ഡിവിഷനില്‍ 32.50 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. മരങ്ങള്‍ വീണ് 50 ഓളം ഹൈ ടെൻഷൻ ലൈനുകള്‍ക്കും 200 ഓളം ലോ ടെൻഷൻ ലൈനുകള്‍ക്കും കണ്ണൂർ ഡിവിഷനില്‍ കേടുപാടുകള്‍ സംഭവിച്ചു. പഴയങ്ങാടി ഡിവിഷനില്‍ ആറ് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.

Post a Comment

Previous Post Next Post