ആലക്കോട് കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം


അലക്കോട്: മലയോര മേഖലയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകള്‍ വ്യാപകമായി തകർന്നു.
ഉദയഗിരി പഞ്ചായത്തിലെ പുല്ലരിയില്‍ കൂറ്റൻ തേക്ക് മരം ചുഴലിക്കാറ്റില്‍ ഒടിഞ്ഞു വീണ് വീട് നിശ്ശേഷം തകർന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീജ വിനോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
മഴ കനത്തതോടെ മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയും വർദ്ധിച്ചു. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളില്‍പ്പെട്ട മാമ്ബൊയില്‍, അളുമ്ബ്, ഫർല്ലോങ്കര, വൈതല്‍കുണ്ട്, ഒറ്റത്തൈ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളത്.

Post a Comment

Previous Post Next Post