കണ്ണൂർ: പിണറായില്‍ യുവതിയുടെ ആത്മഹത്യ ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. അഞ്ചരക്കണ്ടി വെണ്‍മണല്‍ സ്വദേശിനി അശ്വനിയെ (25) ആണ് സ്വന്തം വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭർത്താവായ പെരിങ്ങളായി സ്വദേശി വിപിനും കുടുംബ വും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പിണറായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ധനലക്ഷി ആസ്പത്രിയില്‍ നഴ്സായ അശ്വനിയും ബസ് ഡ്രൈവറായ വിപിനും രണ്ട് വർഷം മുൻപാണ് സേനഹിച്ച് വിവാഹം കഴിച്ചത്. എന്നാല്‍, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീപിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് അറിയുകയും അശ്വനി ഇതുചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിപിൻ അശ്വനിയെ മർദിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

Post a Comment