കണ്ണൂര്‍ അയ്യങ്കുന്നില്‍ മണ്ണിടിച്ചില്‍; രണ്ടര ഏക്കര്‍ കൃഷിഭൂമി നശിച്ചു

കണ്ണൂർ: അയ്യങ്കുന്നില്‍ മണ്ണിടിച്ചില്‍. കച്ചേരിക്കടവ് പാറക്കാമലയിലാണ് മണ്ണിടിഞ്ഞത്. കണ്ണൂരിലെ മലയോര മേഖലകളില്‍ ഇന്ന് ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതിനിടെയാണ് അയ്യങ്കുന്നില്‍ മണ്ണിടിഞ്ഞത്. 

തെക്കേടം റെജി എന്നയാളുടെ ആളൊഴിഞ്ഞ പറമ്ബിലായിരുന്നു മണ്ണിടിച്ചില്‍. രണ്ടര ഏക്കറോളം കൃഷിഭൂമി മണ്ണിടിച്ചിലിനെ തുടർന്ന് നശിച്ചു. പ്രദേശത്തെ കരിങ്കല്‍ ക്വാറിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് ഏറെ നാളായി ആള്‍താമസം ഉണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post