ഡല്‍ഹി: ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടർന്ന് തങ്ങളുടെ 192 വിമാനസർവീസുകള്‍ റദ്ദാക്കിയതായി ഇൻഡിഗോ.
ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷൻ താത്ക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസ് വ്യക്തമാക്കി.
റദ്ദാക്കിയ 192 വിമാനങ്ങളുടെ പട്ടിക ഇൻഡിഗോ പുറത്തുവിട്ടു. കൊച്ചി, കോഴിക്കോട് അന്താരാഷട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസുകളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, വിമാനത്താവളങ്ങളില്‍ ചെക്ക് ഇൻ നടപടിക്ക് കാലതാമസമുണ്ടായേക്കാമെന്ന് എർലൈൻസ് അറിയിച്ചു. വിഷയം പരിഹരിക്കാൻ തങ്ങളുടെ ഡിജിറ്റല്‍ ടീം മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
Post a Comment