കൊച്ചി : നാഗ് അശ്വിൻ സംവിധാനത്തില്‍ പ്രഭാസിനെ നായകനാക്കി പാൻ ഇന്ത്യൻ ചിത്രമായ 'കല്‍ക്കി 2898 എഡി' മൂന്നുദിവസം കൊണ്ട് 415 കോടി രൂപ നേടി ബോക്സ് ഓഫീസ് കീഴടക്കി.
'കല്‍ക്കി 2898 എഡി’ യുടെ റിലീസിങ് ദിനത്തില്‍ 100 കോടിക്കുമുകളില്‍ കലക്‌ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ കേരളത്തില്‍ പ്രദർശനo തുടരുന്നത് . വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിർമിച്ച ബ്രഹ്മാണ്ഡചിത്രം വേഫറർ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചത്. തിയറ്ററുകളില്‍ ചിത്രം 27നാണ് എത്തിയത്.
ചിത്രം ഇന്ത്യൻ മിത്തോളജിയിലെ പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്‌ഷനാണ് . കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥപറയുന്ന ചിത്രത്തില്‍ മഹാഭാരതത്തിന്റെ ഇതിഹാസസംഭവങ്ങള്‍മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍വരെ നീളുന്ന യാത്രയാണ്‌ഒരുക്കിയിരിക്കുന്നത് . ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കമല്‍ ഹാസൻ, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖർ സല്‍മാൻ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു.
Post a Comment