മലപ്പുറത്ത് വിദ്യാ‍ര്‍ഥികള്‍ക്ക് ഷിഗല്ല; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത് 127 കുട്ടികള്‍, 'ആര്‍ക്കും ഗുരുതരമല്ല


മലപ്പുറം: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു.
കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

ഇതേ സ്കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.


Post a Comment

Previous Post Next Post