സ്വര്‍ണം വരുന്നത് പാസ്പോര്‍ട്ട് രൂപത്തിലും; കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 87 ലക്ഷത്തിന്റെ സ്വര്‍ണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികള്‍ തേടി സ്വർണക്കടത്ത് സംഘങ്ങള്‍. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് പിടിച്ചത്.

സ്വർണമിശ്രിതം പോളിത്തീൻ കവറില്‍ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വല്‍വീട്ടില്‍ പ്രതീശനില്‍നിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും.

ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സില്‍ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാൻ ഓരോതവണയും പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post