അർജുനെ കണ്ടെത്താൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ഇവർ എത്തുന്നത്. ഇവർ മംഗലാപുരം പിന്നിട്ടതായി സംഘാംഗങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post