അര്‍ജുന്റെ ലോറി കണ്ടെത്തി?

അങ്കോളയിൽ മണ്ണിടിച്ചിൽ അകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. മെറ്റൽ ഡിറ്റക്ടർ വഴി നടത്തിയ തെരച്ചിലിൽ റോഡിൽ തന്നെ 8 മീറ്റർ അടിയിലാണ് ലോറി ഉള്ളതെന്നാണ് സൂചന. മെറ്റൽ ഡിറ്റക്ടറിൽ ലഭിച്ച സിഗ്നൽ വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്തും. ആർമി സംഘം നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

Post a Comment

Previous Post Next Post