പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം

ഡല്‍ഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്‍റെ പേരിലാണ് സന്ദേശം.
കേരളത്തില്‍ നിന്നുള്ള എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനും ആണ് ഫോണ്‍കോളിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. 

ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post