കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ചയാള്‍ക്ക് 5760 രൂപ നഷ്ടമായി. ലോണിന് അപേക്ഷിച്ച ശേഷം പ്രോസസിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു.
പിന്നീട് അപേക്ഷിച്ച തുകയോ നല്‍കിയ തുകയോ തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.
6000 രൂപ നഷ്ടമായെന്ന് മറ്റൊരു പരാതിലും സൈബര്‍ പോലീസ് കേസെടുത്തു. തട്ടിപ്പ് ഇങ്ങനെയാണ്, ഓണ്‍ലൈന്‍ ലോണ്‍ ലഭിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ലോണിന് അപേക്ഷിക്കാതെ തന്നെ 3725 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ഭീഷണിപ്പെടുത്തി 6000 രൂപ തിരിച്ച് അടപ്പിക്കുകയായിരുന്നു.
Post a Comment