വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്‌


കണ്ണൂർ:ഇന്നു രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്.

ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇ.ടി.ബി.എസ് ( ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിൻടെക്കില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ യോഗം ചേർന്ന് വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തല്‍ നടത്തി.
പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിങ്ങ്, വോട്ടെണ്ണല്‍ നിരീക്ഷകരായ അഭയ് നന്ദകുമാർ കാർഗ്ടുക്കർ, ഭൂപേന്ദ്ര സിങ് പരാസ്‌തെ ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ എന്നിവർ വോട്ടെണ്ണല്‍ കേന്ദ്രം സന്ദർശിച്ച്‌ ഒരുക്കങ്ങളും ക്രമീകരണങ്ങളും നേരിട്ട് വിലയിരുത്തി.

ഓരോ റൗണ്ട് കഴിയുമ്ബോഴും ഫലം

ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്ബോഴും അതിന്റെ ഫലം ഉടൻ തന്നെ നല്‍കണമെന്നും അനാവശ്യ താമസം വരാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിംഗ് നിർദേശിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ അച്ചടക്കം പാലിക്കുന്നതിലും അസി.റിട്ടേണിംഗ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

98 ടേബിളുകള്‍

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ(ഇ.വി.എം) വോട്ടുകള്‍ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകള്‍ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്. ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇ.വി.എം വോട്ടുകള്‍ എണ്ണുക. ഒരു സ്ഥാനാർഥിക്ക് ആകെ 98 ഏജന്റുമാരെ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.

പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 34 ടേബിളുകള്‍

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിലേക്ക് 34 ടേബിളുകള്‍ ക്രമീകരിക്കും. ഒരു സ്ഥാനാർത്ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.
സർവ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാൻ ചെയ്യുന്നതിലേക്ക് 10 ടേബിളുകള്‍ ഉണ്ടാകും. സ്ഥാനാർഥികള്‍ക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം.
.

ആകെ വോട്ടർമാർ: 1358368

പോള്‍ ചെയ്തത്: 1044860

നിയമസഭാ മണ്ഡലം പോള്‍ ചെയ്ത വോട്ടുകള്‍ ആകെ വോട്ടർ (ബ്രായ്ക്കറ്റില്‍ ), ശതമാനം ക്രമത്തില്‍ താഴെ

തളിപ്പറമ്ബ് 178301(231295), 80.57%

ഇരിക്കൂർ 143334(197680) , 72.50%

അഴിക്കോട് 138584(185094), 74.87%

കണ്ണൂർ 132255(178732), 73.99%

ധർമ്മടം 158202(199115) ,79.45%

മട്ടന്നൂർ 159218(195388),81.48%

പേരാവൂർ 134966(181064),74.54%

പോസ്റ്റല്‍ വോട്ടുകള്‍ 14911

ലോക്‌സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റല്‍ വോട്ടുകള്‍ 14911 ആണ്. കണ്ണൂർ ലോക് സഭാ മണ്ഡലത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ ലഭിച്ച ഇ.ടി.പി.ബി.എസ് വോട്ടുകള്‍ 2456 ആണ്.

Post a Comment

Previous Post Next Post