പ്രവേശനോത്സവത്തില്‍ കൗതുകമായി ഏഴ് ജോഡി ഇരട്ടകള്‍

രയറോം: രയറോം സെന്‍റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എല്‍കെജി, ഒന്നാം ക്ലാസുകളില്‍ പുതിയതായി പ്രവേശത്തിനെത്തിയ ഏഴു ജോഡി കുരുന്നുകള്‍ സ്കൂളിനും രക്ഷിതാക്കള്‍ക്കും കൗതുകമായി.

ഏഴു ജോഡി ഇരട്ടകളുടെ സാന്നിധ്യം സ്കൂളിന് പുത്തൻ അനുഭവമായി. ആടിയും പാടിയും കുട്ടികള്‍ പ്രവേശനോത്സവം ധന്യമാക്കി. ആണും പെണ്ണും ഉള്‍പ്പെട്ട ഇരട്ടകളും ഇതില്‍ ഉണ്ടായിരുന്നു. സ്കൂളിലെത്തിയവരുടെ പ്രധാന ശ്രദ്ധാകേന്ദ്രവും ഇവരായിരുന്നു.

ഷ്രാവണ്‍ സുജിത്ത് - ഷ്രവ്യ സുജിത്ത്, റോസ്മിയ റോബിൻ - റോസ്നിയ റോബിൻ, മുഹമ്മദ് ജംഷാദ് - സെൻഹ ജംഷാദ്, അമേലിയ ചാരുപ്ലാക്കല്‍ - ആഞ്ജല ചാരുപ്ലാക്കല്‍, ജൂഡിറ്റ ക്ലെൻജോ - ജുവാന ക്ലെൻജോ ,അയാൻ ഇർഷാദ് - അയാഷ് ഇർഷാദ്, ഏബല്‍ ആന്‍റണി-എയ്ഡൻ ആന്‍റണി എന്നീ ജോഡി കുട്ടികളായിരുന്നു ഇന്നലെ സ്കൂളിലെ താരങ്ങള്‍. 

രയറോം സെന്‍റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ആന്‍റണി തെക്കേമുറിയില്‍ കുട്ടികളെ ഉപഹാരം നല്‍കി സ്വീകരിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു കോട്ടുചേരാടിയില്‍, പ്രിൻസിപ്പല്‍ വി. ജെ. ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post