മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ ഒന്നു വരെയാണ് ജാമ്യം. ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കോടതിയുടെ വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്. നിയമം എല്ലാവർക്കും തുല്യമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ ഭരണഘടനാപരമോ നിയമപരമായ അവകാശമോ അല്ലെന്ന ഇഡി മറുവാദം കോടതി തള്ളി.
ഇഡിക്ക് വൻ തിരിച്ചടി; കെജ്‌രിവാളിന് ഇടക്കാല ജാമ്യം
Alakode News
0
Post a Comment