മദ്യലഹരിയില്‍ വാക്കുതര്‍ക്കം: കണ്ണൂര്‍ പടിയൂരില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു

കണ്ണൂർ പടിയൂരില്‍ അനുജൻ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയില്‍ രാജീവനാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവൻ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവർ തമ്മില്‍ വാക്ക് തർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post