പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ; ഇവിടെ ട്രെയിനില്‍ കയറാൻ ചളിയില്‍ നീന്തണം


പയ്യന്നൂർ: വേനല്‍മഴയില്‍ തന്നെ ചളിക്കുളമായി പയ്യന്നൂർ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോം. റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമാണ് ചളിക്കുളമായി യാത്രക്കാർക്ക് ദുരിതമാവുന്നത്.

രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ മുഴുവൻ മേല്‍ക്കൂരയില്ല. ഇവിടെ നവീകരണത്തിന്‍റെ ഭാഗമായി കിളച്ചിട്ടതാണ് വിനയായത്. കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ പാകാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഇത് പൂർത്തിയാക്കാത്തതാണ് ദുരിതമായത്. ചളിയില്‍ ചവിട്ടിവേണം ട്രൈയിൻ കയറാൻ. കണ്ണൂർ ഭാഗത്തേേക്ക് പോകുന്ന ട്രെയിൻ വരുന്നത് രണ്ടാമത്തെ ട്രാക്കിലൂടെയാണ്. കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ഈ ഭാഗത്തുനിന്ന് വരുന്നവരുമാണ് ചെളിയില്‍ കുളിക്കുന്നത്.

മൂന്നാമത്തെ ട്രാക്കില്‍ വണ്ടി വന്നാലും ഈ പ്ലാറ്റ്ഫോമില്‍നിന്നാണ് കയറേപയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ; ഇവിടെ ട്രെയിനില്‍ കയറാൻ ചളിയില്‍ നീന്തണം
യ്യന്നൂർ: വേനല്‍മഴയില്‍ തന്നെ ചളിക്കുളമായി പയ്യന്നൂർ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോം. റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമാണ് ചളിക്കുളമായി യാത്രക്കാർക്ക് ദുരിതമാവുന്നത്.ണ്ടത്. പലരും ചെളിയില്‍ വീഴുന്നതായും പരാതിയുണ്ട്. മാത്രമല്ല, ഇതു ചവിട്ടി കയറിയാല്‍ വണ്ടിയുടെ ഉള്ളിലും ചളിമയമാവുന്നു. കാലവർഷം വരുംമുമ്ബ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Download

Post a Comment

Previous Post Next Post