വിറ്റാമിന്‍ ബി12 ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും പ്രധാനമാണ്.
പല ആരോഗ്യ പ്രശ്നങ്ങളും വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം ഉണ്ടാകാം.
വിറ്റാമിന്‍ ബി12-ന്‍റെ കുറവാണ് കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത്. , വായില്‍ എരിച്ചില്‍, വായ്‌പ്പുണ്ണ് വിളറിയ ചര്‍മ്മം, ചര്‍മ്മത്തിലെ മഞ്ഞനിറം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ഓസ്റ്റിയോപൊറോസിസ്, ഹൃദയമിടിപ്പ് കൂടുക എന്നിവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
ചിലരില്‍ സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദ രോഗം, കാഴ്ച നഷ്ടം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരല്‍, പെരുമാറ്റത്തില്‍ വ്യതിയാനങ്ങള്‍, എല്ലുകളുടെ ആരോഗ്യം മോശമാവുക എന്നിവ ഉണ്ടാകാം.
വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍:
പാല്‍, യോഗര്‍ട്ട്, ചീസ്, മറ്റ് പാലുല്‍പന്നങ്ങള്‍, ബീഫ്, സാല്‍മണ്‍ ഫിഷ്, ചൂര, മത്തി, സോയ മില്‍ക്ക്, മുട്ട, മത്സ്യം, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Post a Comment