ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പുഴയിലെ നീരൊഴുക്ക് വളരെ കുറഞ്ഞ അവസ്ഥയില്‍ പുഴയില്‍ നിന്നും ജലം ഊറ്റുന്നത് പഞ്ചായത്ത് നിർത്തിവയ്പിച്ചു.
നാടുകാണി കിൻഫ്ര ടെക്സ്റ്റൈല്‍സ് പാർക്കിലേക്ക് ചപ്പാരപ്പടവ് പുഴയിലെ ഉറുട്ടേരിയില്‍ നിന്നുമാണ് വെള്ളം കൊണ്ടുപോകുന്നത്. ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് കൊണ്ടുപോയിരുന്നത്.
പുഴ വറ്റി വരണ്ടതോടെ ജൈവ സമ്ബത്ത് നശിക്കുകയും പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമവുമാണ്. ഇതേ തുടർന്ന് ഇന്നു മുതല്‍ നാടുകാണിയിലെ കിൻഫ്ര ടെക്സ്റ്റൈല്‍സ് പാർക്കിലേക്ക് ഉറുട്ടേരി പുഴയില്‍ നിന്നും വെള്ളം എടുക്കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വയ്ക്കുന്നതായി പഞ്ചായത്ത് സെക്രട്ടറിയാണ് അറിയിപ്പ് നല്കിയിരിക്കുന്നത്.
മുൻ വർഷങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുഴയിലെ വെള്ളത്തെ ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് പുഴയോരത്ത് താമസിക്കുന്നത്.
Post a Comment