പി.എസ്.സി പ്രൊഫൈല്‍ ലോഗിൻ ചെയ്യാൻ ഇനി ഒ.ടി.പി.യും

തിരുവനന്തപുരം: ഉദ്യോഗാർഥികള്‍ക്ക് പി.എസ്.സി.യുടെ പ്രൊഫൈല്‍ ലോഗിൻ ചെയ്യാൻ ഇനി ഒ.ടി.പി.യും. ജൂലായ് ഒന്നുമുതല്‍ ഇത് നടപ്പാക്കും.
നിലവില്‍ യൂസർ ഐ.ഡി.യും പാസ്‌വേഡു.ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. കൂടുതല്‍ സുരക്ഷയ്ക്കുവേണ്ടിയാണ് ഒ.ടി.പി.കൂടി ഏർപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബർ, ഇ-മെയില്‍

എന്നിവയിലേക്കാണ് ഒ.ടി.പി. ലഭിക്കുക. അതിനായി ഉദ്യോഗാർഥികള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നിർബന്ധമായും പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്യണം. ആറുമാസം കൂടുമ്ബോള്‍ പാസ്‌വേഡ് പുതുക്കുകയും വേണം.

Post a Comment

Previous Post Next Post