മണക്കടവ്: വനാതിർത്തിയ ഉദയഗിരി പഞ്ചായത്തിലെ അപ്പർ ചീക്കാട്, മൂരിക്കടവ്, ചീക്കാട്, മാന്പൊയില്‍, ജയഗിരി, മുട്ടത്താംവയല്‍, വെള്ളാട്ടുകൊല്ലി, വായിക്കന്പ, ആനക്കുഴി മേഖലയിലുള്ളവരുടെ കാട്ടാന ഭീതി ഇനിയും ഒഴിഞ്ഞില്ല.
ഏത് സമയവും കാട്ടാനകള്‍ കടന്നു വരുമെന്ന ആശങ്കയോടെയാണ് ഇവർ കഴിഞ്ഞു കൂടുന്നത്. ഓരോ തവണ കാട്ടാനകളിറങ്ങുന്പോഴും ശാശ്വത പരിഹാരത്തിന് നടപടികളുണ്ടാകുമെന്ന പ്രഖ്യാപനമല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ജനം പറയുന്നു. ഒരു മാസത്തോളമായി ഈ മേഖലയില്‍ ഒറ്റയാൻ തന്പടിച്ചു കഴിയുകയാണ്.
പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവകുപ്പുകളിലെ ഉദ്യാഗസ്ഥമാരുടേയും അടിയന്തരമായി കൂടിയാലോചന നടത്തി ആനയെ മയക്ക് വെടിവച്ച് പിടികൂടി ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉദയഗിരി പഞ്ചായത്തിലെ 13.5 കിലോമീറ്റർ വനമേഖല പൂർണമായും സൗരോർജ തൂക്കുവേലി പദ്ധതിയുടെ നിർമാണം മാസങ്ങള്‍ക്കു മുന്പ് ആരംഭിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് വന്യമൃഗങ്ങള്‍ കടന്നു വരാൻ ഇടായാക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Post a Comment