കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ മയക്കുമരുന്നു വേട്ട; രണ്ടു യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ബസില്‍ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കളില്‍ നിന്നും 9.2 ഗ്രാം എംഡിഎംഎ പിടികൂടി.
തളിപ്പറമ്ബ് സ്വദേശികളായ അല്‍ത്താഫ് (21), ഷമ്മസ് (21) എന്നിവരെയാണ് പിടികൂടിയത്. 

പരിശോധനാ സംഘത്തില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസാർ, ഒ. അഷ്റഫ് മലപ്പട്ടം, കെ. രത്നാകരൻ, കെ.കെ. ഷാജി, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ. സിവില്‍ എക്സൈസ് ഓഫീസറായ കെ.എ. മജീദ്, എം. കലേഷ്, ഡ്രൈവർ ജുനിഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post