തലശ്ശേരി: ജില്ലയില്‍ ഓണ്‍ലൈൻ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട് ജനങ്ങളും പരാതിയില്‍ പൊറുതിമുട്ടി സൈബർ പോലീസും.
ഇന്നലെ മാത്രം നാല് കേസുകളിലായി 1,73,38,043 രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്.
വാട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് നാലുപേരില്‍നിന്ന് പണം തട്ടിയത്.
ഇതില്‍ തലശ്ശേരി സ്വദേശിയുടെ 1,57,70,000 രൂപ നഷ്ടമായി. കൂത്തുപറമ്ബ് സ്വദേശിയില്‍നിന്ന് 9,45,151 രൂപയും, യുവതിയില്‍ നിന്ന് 6,04,894 രൂപയും കണ്ണൂർ സ്വദേശിയില്‍ നിന്ന് 17,998 രൂപയുമാണ് നഷ്ടമായത്.
വാഗ്ദാനങ്ങളുടെ പെരുമഴ ഒരുക്കി അക്കൗണ്ട് കാലിയാക്കാൻ പ്രൊഫഷണല്‍ തട്ടിപ്പ് സംഘം വ്യാപകമാകുകയാണെന്ന് സൈബർ പൊലീസ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മൂന്ന് നാല് തവണ കൃത്യമായി മുടക്കുന്ന തുകക്കുള്ള ഇരട്ടി നല്‍കും. കൂടുതല്‍ പണം നിക്ഷേപിക്കുമ്ബോള്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ച് തട്ടിപ്പ് സംഘങ്ങള്‍ രക്ഷപ്പെടും.
#1.73 #crore #lost #online #fraud #Kannur #district #one #day
Post a Comment