ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തൻ ഫീച്ചർ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് വാട്‌സ്‌ആപ്പ്. പുതിയ അപ്ഡേഷൻ അവതരിപ്പിക്കുന്നതിലൂടെ കമ്മ്യൂണിറ്റിയില്‍ ഷെയർ ചെയ്ത മുഴുവൻ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പ് മെമ്ബേഴ്സിന് കാണാൻ സാധിക്കും.
വാബെറ്റ് ഇൻഫോയാണ് പുതിയ അപ്ഡേഷനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ പ്രകാരം ഷെയർ ചെയ്യപ്പെട്ട ഉള്ളടക്കം കമ്മ്യൂണിറ്റി ഗ്രൂപ്പിലെ മെമ്ബർമാർക്ക് വേഗത്തില്‍ കണ്ടെത്താനാകും. കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഈ ഫീച്ചറിലൂടെ കണ്ടെത്താനും നീക്കാനുമാകും എന്ന പ്രത്യേകതയുമുണ്ട്.
ഗ്രൂപ്പ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗത്തിന് ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പെട്ടന്ന് കണ്ടെത്താൻ ഫീച്ചർ സഹായകമാണ്. ഈ ഫീച്ചർ സെർച്ച് പ്രക്രിയയെ കൂടുതല്‍ എളുപ്പത്തിലുമാക്കും. കഴിഞ്ഞ ദിവസം നീണ്ട വോയിസ് നോട്ടുകള്‍ വാട്‌സ്‌ആപ്പില്‍ സ്റ്റാറ്റസുകളാക്കാനുള്ള ഫീച്ചർ കൊണ്ടുവന്നിരുന്നു. ആൻഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് വാട്സ്‌അആപ്പിന്റെ പുതിയ അപ്ഡേഷൻ. ഇപ്പോള്‍ വാട്‌സ്‌ആപ്പില്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകള്‍ ഷെയർ ചെയ്യാൻ ചെയ്യാനാകും.
പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താല്‍ കൂടുതല്‍ ദൈർഘ്യമുള്ള ഓഡിയോയും സ്റ്റാറ്റസാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. സാധാരണ ഓഡിയോ മെസേജുകള്‍ക്ക് സമാനമാണിത്. സ്ലൈഡ് ചെയ്താല്‍ ഓഡിയോ ഒഴിവാക്കാൻ സാധിക്കും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ കിട്ടില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.
Post a Comment