12 കോടിയുടെ വിഷു ബമ്പർ ഭാഗ്യവാനെ കണ്ടത്തി

വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ 12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലുപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന് ആണ് ബമ്പർ അടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിശ്വംഭരൻ ലോട്ടറി എടുത്തത്. സിആർപിഎഫിലായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചിട്ട് കുറച്ചുകാലമായി. കൊവിഡിന് മുമ്പ് വരെ ജോലിക്ക് പോയിരുന്നെന്നും ഇപ്പോൾ ജോലിക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. VC490987 എന്ന നമ്പറുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്.

Post a Comment

Previous Post Next Post