കണ്ണൂർ:വേനല്‍ അവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്കൂള്‍ വിപണിയില്‍ ആവേശം പ്രകടം. നോട്ട് ബുക്ക്, ബാഗ്, ചെരിപ്പ്, പെൻസില്‍, പേന തുടങ്ങി പഠനോപകരണങ്ങളും വൈവിദ്ധ്യങ്ങളേറെ പരീക്ഷിക്കപ്പെടുന്ന കുടകളടക്കമുള്ളവയുമെല്ലാം ഏറെ പുതുമകളോടെയാണ് ഇക്കുറി വിപണിയിലെത്തിയിരിക്കുന്നത്.
ചെറിയ കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂണ്‍ കഥാപാത്രങ്ങള്‍ മുതല്‍ കൊറിയൻ സംഗീതട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങള്‍ പതിച്ച ബാഗുകള്‍ വരെ വിപണിയിലുണ്ട്. കുടകളും നേരത്തെ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.250 മുതലാണ് കുടകള്‍ ലഭിക്കുന്നത്. ത്രീഫോള്‍ഡ് കുടകളുടെ വിവിധ മോഡലുകള്‍ വൻകിട കമ്ബനികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. മൂന്ന്, അഞ്ച് ഫോള്‍ഡുകളുള്ള കുടകള്‍ക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകള്‍ക്കും ആവശ്യക്കാർ ഏറെയാണ്. കൊച്ചുകുട്ടികളെ ആകർഷിക്കുന്ന കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ ഡിസൈനുകളിലുള്ള ബ്രാൻഡഡ് കുടകള്‍ക്ക് 350 രൂപ മുതലാണ് വില. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള റെയില്‍ കോട്ടുകളും വിപണിയിലെത്തിയിട്ടുണ്ട് വെയിലും ചൂടും കൊണ്ട് വലിയ തിരക്കൊന്നും ഇതുവരെ വിപണിയെ ബാധിച്ചു തുടങ്ങിയില്ല.
സ്‌കൂള്‍ തുറക്കുന്നതിന് തൊട്ട് മുമ്ബുള്ള ആഴ്ചയാണ് കച്ചവടം കൂടുതലായി നടക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ ഒാണ്‍ലൈൻ വിപണി വലിയ തോതില്‍ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
വിലക്കുറവുമായി ത്രിവേണി സ്കൂള്‍ മാർക്കറ്റുകള്‍
ത്രിവേണി സ്കൂള്‍ മാർക്കറ്റുകള്‍ എട്ടു മുതല്‍ ജില്ലയില്‍ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.മാർക്കറ്റ് വിലയില്‍ നിന്നും 40 ശതമാനം വിലകുറവില്‍ ഇവിടെ ബാഗ്, കുട, നോട്ട്ബുക്കുകള്‍, പേന എന്നിവ ലഭിക്കും. 45 ദിവസത്തെ വില്‍പനയാണ് ത്രിവേണി ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ലയില്‍ ആറ് ത്രിവേണി സൂപ്പർമാർക്കറ്റുകളാണുള്ളത്. ഇതിനോടെല്ലാം അനുബന്ധിച്ച് സകൂള്‍ മാർക്കറ്റുകളുണ്ട്. കൂടാതെ കണ്ണൂർ റെയില്‍വേ സ്‌റ്റേഷന് മുമ്ബില്‍ മാർക്കറ്റ് റോഡിന് സമീപം പുതിയ ത്രിവേണി സ്‌കൂള്‍ മാർക്കറ്റും തുടങ്ങി. അടുത്ത ദിവസം മുതല്‍ കളക്ടറേറ്റ് പരിസരത്ത് സഞ്ചരിക്കുന്ന സ്‌കൂള്‍ വിപണിയുമുണ്ടാകും.
ട്രെന്റിനൊപ്പം പോയാല്‍ വില കൂടും
ലേറ്റസ്റ്റ് ട്രെന്റിനൊപ്പം നീങ്ങുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ രക്ഷിതാക്കള്‍ കുറച്ചൊന്നുമല്ല വിയർക്കുന്നത്.ഇവയ്ക്കെല്ലാം നല്ല വില തന്നെ കൊടുക്കണം. ഇത്തവണ വിവിധ ഉത്പന്നങ്ങള്‍ക്ക് 15-20 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 രൂപ മുതല്‍ 2,500 രൂപ വരെയാണ് വില. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകള്‍ക്ക് 850 രൂപക്ക് മുകളിലാണ് വില. ട്രോളി സ്‌കൂള്‍ ബാഗുകള്‍ക്കും ഇത്തവണ ഡിമാൻഡ് കൂടിയിട്ടുണ്ട്. കമ്ബനി ബാഗുകള്‍ക്ക് 10 മുതല്‍ 40 ശതമാനം കുറവ് എന്ന ഓഫറുകളും വലിയ വ്യാപാര സഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Post a Comment