കരുവഞ്ചാല്‍: വേനല്‍മഴ ആരംഭിച്ചതോടുകുടി കരുവഞ്ചാല്‍ ടൗണില്‍ ഓവുചാലുകളിലും മറ്റും നിക്ഷേപിച്ച മാലിന്യങ്ങള്‍ പുഴയിലേക്ക് നേരിട്ട് എത്തി തുടങ്ങി.
കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്ബോഴാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസായ കരുവഞ്ചാല്‍ പുഴ ഇത്തരത്തില്‍ മലിനമാക്കപ്പെട്ടിരിക്കുന്നത്.
ഇതിനെതിരേ പഞ്ചായത്തിനും പോലീസിലും പുഴ സംരക്ഷണ സമിതി പ്രവർത്തകർ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടികള്‍ താല്കാലികം മാത്രമാണ്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി വിടുമ്ബോള്‍ ശാശ്വത നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല.
ഇതിനെതിരെ പുഴ സംരക്ഷണ സമിതി കണ്‍വീനർ കെ.സി. ലക്ഷ്മണൻ തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതിയില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
Post a Comment