കാണാതായ വയോധികനായി വനമേഖലയില്‍ തെരച്ചില്‍

കുടിയാന്മല: : പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി മുക്കൂഴിഭാഗത്തുള്ള സ്വന്തം കൃഷിയിടം സന്ദര്‍ശിക്കാന്‍ ഇറങ്ങി തിരിച്ച ചെമ്ബേരി സ്വദേശിയായ കര്‍ഷകന്‍ കുഴിമുളളില്‍ തോമസ്സിനെ (മുതുപുന്ന കുഞ്ഞേട്ടന്‍ 80) വെള്ളിയാഴ്‌ച മുതല്‍ കാണാനില്ലന്ന്‌ കുടിയാന്മല, പയ്യാവുര്‍ പോലീസ്‌ സേ്‌റ്റഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്‍കി.

കേരളാ കര്‍ണ്ണാടക വനങ്ങളുടെ ഇടയിലുള്ള കുടിയേറ്റ പ്രദേശമായ കാഞ്ഞിരക്കൊല്ലിയിലെ കേരളാ ഫോറസ്‌റ്റിനുള്ളിലുള്ള സ്വന്തം കൃഷിസ്‌ഥലത്ത്‌ പോയതാണ്‌ കുഞ്ഞേട്ടന്‍. 
കാട്ടനയും മറ്റു വന്യമൃഗങ്ങളുമുള്ള വനത്തില്‍ അപകടപ്പെട്ടിരിക്കാമെന്ന സംശയത്തില്‍ ചെമ്ബേരി വളയംകുണ്ടിലെ നന്മ ഗ്രുപ്പിലെ 60ളം സന്നദ്ധ പ്രവര്‍ത്തകര്‍ ഏരുവേശി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌് മധു തൊട്ടിയില്‍, ജെയ്‌സണ്‍ നെല്ലിക്ക ത്തടത്തില്‍, സണ്ണി ഓരത്തേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടേയും ഫോറസ്‌റ്റ്, പോലീസ്‌്് ഉദ്യോഗസ്‌ഥരുടെയും സഹായത്തോടെ തിരച്ചില്‍ ഇന്നും തുടരുകയാണ്‌. 
തിരച്ചില്‍ സംഘത്തോടൊപ്പം പോലീസ്‌ നായയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ആറു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. വന്യ മൃഗങ്ങള്‍ അക്രമിച്ചതിന്റെ ഒരു തെളിവുകളും വനത്തില്‍ നിന്നൊ കൃഷിയിടത്തില്‍ നിന്നൊ തെരച്ചില്‍ സംഘത്തിന്‌ ലഭിച്ചിട്ടില്ല. 
80 വയസ്സിലും ആരോഗ്യവും, ആത്മധൈര്യവുമുള്ള കുഞ്ഞേട്ടന്‍ കൃഷിയില്‍ തല്‌പരനാണ്‌. ചില സമയങ്ങളില്‍ ഓര്‍മക്കുറവുണ്ടാകാറുണ്ടന്ന്‌ ബന്ധുക്കള്‍ പറയുന്നു.

Post a Comment

Previous Post Next Post