ചെറുപുഴ: ടിപ്പർ ലോറിയിടിച്ച് വീണ്ടും മരണം. കോഴിച്ചാല്‍ ഐഎച്ച്‌ഡിപി കോളനിയിലെ കരോട്ട്പുറത്ത് വർഗീസ് (96) ആണ് മരിച്ചത്.
ഐഎച്ച്‌ഡിപി കോളനി റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. ടിപ്പർ റിവേഴ്സെടുക്കുമ്ബോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ ചെറുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം ഇന്ന് നാലിന് പുളിങ്ങോം ആത്മാഭിഷേകത്തിന്‍റെ മീന്തുള്ളിയിലെ ശ്മശാനത്തില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: തങ്കമ്മ, ഗ്രേസി, ഷാജി, തോമസ്, രാജി. കഴിഞ്ഞ മാസം 29ന് ചെറുപുഴ ടൗണില്‍ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മീന്തുള്ളിയില്‍ റോഡ് മുറിച്ച് കടക്കുമ്ബോള്‍ 12 വയസുള്ള രണ്ട് പെണ്‍കുട്ടികളെ ടിപ്പർ ലോറി ഇടിച്ചിട്ടിരുന്നു. അതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്പാണ് അടുത്ത അപകടവും മരണവും സംഭവിച്ചത്.
Post a Comment