ഹയർ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം:പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാൻ  www.keralaresults.nic.inwww.prd.kerala.gov.in www.result.kerala.gov.in, www.examresults.kerala.gov.inwww.results.kite.kerala.gov.in ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

വിഎച്ച്എസ്ഇ ഫലം
www.keralaresults.nic.in, www.vhse.kerala.gov.inwww.results.kite.kerala.gov.inwww.prd.kerala.gov.inwww.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്പുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.


Post a Comment

Previous Post Next Post