വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍

എറണാകുളം നോര്‍ത്തിനും ആലുവയ്ക്കും ഇടയില്‍ സംഭവിച്ച വൈദ്യുത തകരാൻ കാരണം ട്രെയിൻ ഗതാഗതം അവതാളത്തിലായി. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ രണ്ടു മണിക്കൂറിലേറെ സമയമായി പിടിച്ചിട്ടിരിക്കുകയാണ്. മഴ പെയ്തതിനെ തുടർന്നാണ് വൈദ്യുതി തകരാർ സംഭവിച്ചതെന്ന് റെയിൽവേ പറയുന്നു.

Post a Comment

Previous Post Next Post