നവജാത ശിശുവിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്; അച്ഛനും അമ്മയും മകളും പിടിയിൽ!

എറണാകുളം: കടവന്ത്ര പനമ്പള്ളി നഗറിൽ  മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കസ്റ്റഡിയിലെടുത്ത 3 പേർ അച്ഛനും(അഭയകുമാർ) അമ്മയും മകളുമാണെന്ന് ഫ്ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞു. 20 വയസ് പ്രായമുള്ള യുവതിയെ ഇന്നലെ കണ്ടപ്പോഴും ഗർഭിണിയാണ് എന്ന് തോന്നിയില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. മകളുടെ രഹസ്യ ഗർഭം ഒഴിവാക്കാനാകാം ഈ ക്രൂരത ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരം.

പ്രതികളെ കുടുക്കിയത് ആമസോൺ ഡെലിവറി പായ്ക്കറ്റ് 
കൊച്ചി കടവന്ത്ര പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതിവേഗം പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത് ആമസോൺ ഡെലിവറി പായ്ക്കറ്റ്. കുഞ്ഞിനെ ഇട്ടെറിഞ്ഞ കവറിലുണ്ടായിരുന്ന ആമസോൺ ഡെലിവറി ബാർകോഡിൽ നിന്നാണ് ഫ്ലാറ്റ് 5സി 1 ആണെന്ന് അന്വേഷണ സംഘത്തിന് പിടികിട്ടിയത്. തുടർന്ന് അന്വേഷണം ആ രീതിയ്ക്ക് വഴി തിരിച്ച് വിടുകയായിരുന്നു.

Post a Comment

Previous Post Next Post