താരദമ്ബതികളായ ജയറാമിന്റെ പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കില്‍ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങില്‍ ധരിച്ചത്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റാണ്.
കഴിഞ്ഞ ജനുവരിയില്‍ മടിക്കേരിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിനു മുമ്ബ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി നേരത്തെ പറഞ്ഞിരുന്നു. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ താരിണി.
Post a Comment