ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്തു പരക്കെ വേനല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ചയാണ് യെല്ലോ അലർട്ട്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച 64.5 മില്ലിമീറ്റർ മുതല്‍ 115 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 

ഇടിയോടുകൂടിയ മഴയാണു പെയ്യാൻ സാധ്യത. ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്ത സാഹചര്യത്തില്‍ പകല്‍ താപനിലയില്‍ കുറവുണ്ടായി.

Post a Comment

Previous Post Next Post