കണ്ണൂരിൽ വ്യാപക മഴ. ചെറുപുഴ, ആലക്കോട്, ഇരിട്ടി തുടങ്ങി ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയുടെ മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരുകയാണ്. അതേസമയം, അടുത്ത 5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്.
കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ
Alakode News
0
Post a Comment