കണ്ണൂരില്‍ വന്‍മയക്കുമരുന്ന് വേട്ട: 207.84 ഗ്രാം മെത്തഫിറ്റമിനുമായി യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. 207.84 ഗ്രാം മെത്തഫിറ്റമിനുമായി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂരില്‍ വില്‍പനക്കായി എത്തിച്ച വിപണിയില്‍ ഒമ്ബത് ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്നാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

സികെ മുഹമ്മദ് മശൂദ്(28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്‌സൈസ് ആന്റ് ആന്റി നര്‍കോടിക് സ്‌ക്വാഡിലെ
എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടി ശറഫുദ്ദീനും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ ബുധനാഴ്ച രാത്രി താളിക്കാവ് വെച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

വന്‍ മയക്കുമരുന്ന് റാകറ്റിലെ കണ്ണികളെയാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇന്റര്‍നെറ്റ് വഴി ലൊകേഷന്‍ കാണിച്ച്‌ മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ഷിബു കെ സി , അബ്ദുല്‍ നാസര്‍ ആര്‍പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശാന്‍ ടികെ, ഗണേഷ് ബാബു പിവി, സിവില്‍ എക്‌സൈസ് ഓഫീസര്‍, ഡ്രൈവര്‍ സോള്‍ ദേവ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post