ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനം ; അപേക്ഷ നാളെ (മെയ് 16) മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

ഹയർ സെക്കണ്ടറി (വൊക്കേഷണല്‍) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതല്‍ ഓണ്‍ലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കില്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാം.

പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന് സ്കൂളുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികള്‍ക്ക് അപേക്ഷാ സമർപ്പണത്തിനും സംശയ ദൂരീകരണത്തിനും ഹെല്‍പ്പ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണല്‍) സ്കൂളുകളിലെയോ കമ്ബ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിക്കുക.

Post a Comment

Previous Post Next Post